ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു


ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു. അതേസമയം ചെങ്ങന്നൂര്‍ പാണ്ടനാട് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാല്‍ മൂന്ന് പേര്‍ മരിച്ച പാണ്ടനാട് ഉദ്യോഗസ്ഥരാരും തന്നെ ഇതുവരെ എത്തിയിട്ടില്ല.


മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ സ്ഥിതി അതീവഗുരുതരമായിയിരുന്നു. മൂന്നു ദിവസമായി 1500ലധികം പേരാണ് നാലു കെട്ടിടങ്ങളിലായി കുടുങ്ങി കിടന്നിരുന്നത്. ഇവിടത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാനസികാരോഗ്യകേന്ദ്രത്തില്‍ 150 പേർ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ പുറത്തേക്കെത്തിച്ചുകൊണ്ടിരിക്കുകയാണ്.


പ്രളയത്തിൽ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു . രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്



Sharing is Caring