ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി

കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ9.30-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ മാതാവ് ജാര്‍ഖണ്ഡ് സ്വദേശിനി ഹെന (28) യെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടി അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് സ്ത്രീ കുഞ്ഞിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
ബുധനാഴ്ചയാണ് ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളുമായി ഇതരസംസ്ഥാനക്കാരായ ദമ്ബതികളുടെ മൂന്ന് വയസുള്ളകുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. കുഞ്ഞിന്റെ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞിന് മര്‍ദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നുവെന്നാണ് അച്ഛന്റെ മൊഴി.
കുട്ടി വീടിന്റെ ടെറസില്‍ നിന്ന് വീണെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. പരിക്കുകളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *