അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജേക്കബ് (45) ആണ് മരിച്ചത്. അബുദാബിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അതേസമയം, യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
തിരൂര്‍ താനൂര്‍ സ്വദേശി കമാലുദ്ദീന് കുളത്തുവട്ടിലാണ് മരിച്ച മറ്റൊരാള്‍. ദുബായി അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24 മണിക്കൂറിനിടെ അഞ്ചു മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 45 ആയി.














