ആലപ്പുഴ ലഹരി വേട്ടയലെ പ്രതികൾ ഇടപാടുകൾ നടത്തിയത് വാട്‌സ് ആപ്പ്, ഇൻസ്റ്റ അക്കൗണ്ടുകൾ വഴി. പ്രതികളുടെ വാട്‌സ് ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ നിലയിലാണ്. ചാറ്റുകൾ വീണ്ടെടുക്കാൻ പ്രതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും.
അതേസമയം പ്രതികൾ കാർ വാടകയ്‌ക്കെടുത്താണ് ലഹരി വിതരണം നടത്തിയത്. പ്രതികൾക്ക് കാർ വാടകയ്ക്ക് നൽകിയ ഏജൻസിയിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടും. കൂടാതെ വാഹനത്തിന്റെ ജിപിഎസ് വിവരങ്ങളും എക്സൈസ് തേടും.അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട കേസിൽ സിനിമ മേഖലയിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കും. പ്രതികളും 2 സിനിമാതാരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണ്. ആവശ്യമെങ്കിൽ ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് എക്‌സൈസ് നീക്കം.
ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടിയിലായ തസ്ലീമയുടെ മൊഴിപുറത്ത് വന്നതിന് പിന്നാലെയാണ് ഈ നിർണായക നീക്കം. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ടെന്നാണ് തസ്ലീമ മൊഴി നൽകിയത്. സിനിമ മേഖലയിലെ പ്രമുഖരുടെ പേരുകൾ തസ്ലീമ പറഞ്ഞെന്ന് എക്സൈസ് അറിയിച്ചിരുന്നു. ഇ സാഹചര്യത്തിലാണ് കൂടുതൽ നീക്കങ്ങൾക്ക് എക്സൈസ് ഒരുങ്ങുന്നത്.













