ആലപ്പുഴയ്ക്ക് വികസനത്തിന്റെ മുഖം നല്‍കി കിഫ്ബി

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര മേഖലയ്ക്കും തീരദേശത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്നതാണ് ധനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പദ്ധതികള്‍.കിഫ്ബിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ധനമന്ത്രിയുടെ സ്വന്തം മണ്ഡലമായ ആലപ്പുഴയിലെ പൂര്‍ത്തീകരിച്ച പദ്ധതികള്‍. ടൂറിസത്തിന്റെ സ്വന്തം നാട്ടില്‍ വിനോദ സഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയുള്ളതാണ് പദ്ധതികളില്‍ ഏറിയ പങ്കും. കടലിന്റെയും കായലു കളുടെയും നാട്ടില്‍ 140 കോടി ചിലവാക്കിയാണ് കനാലുകളുടെ നവീകരണം.400 കോടി മുതല്‍ മുടക്കിയുള്ള കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബാണ് വലിയ പദ്ധതികളില്‍ മറ്റൊന്ന്. ഹബ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വളവനാടേക്ക് ഗ്യാരേജ് മാറ്റി കഴിഞ്ഞു. എലിവേറ്റഡ് സ്ട്രക്ച്ചര്‍ അടക്കമുള്ള ജില്ലാ കോടതി പാലത്തിന്റെ നൂറ് കോടി മുടക്കിയുള്ള നിര്‍മ്മാണം കൂടി വരുന്നതോടെ അത്യാധുനിക നഗര സമാനമായി ആലപ്പുഴ മാറും.

പാലങ്ങളുടെ നാട്ടില്‍ 40 കോടി മുടക്കിയുള്ള ശവക്കോട്ട പാലം നെഹ്രുട്രോഫി പാലം എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 20കോടി രൂപ ഉയോഗിച്ചാണ് കൊമ്മാടി പാലത്തിന്റെ നിര്‍മ്മാണം.തീരദേശത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ചെട്ടികാട് ആശുപത്രിയുടെ നവീകരണമാണ് മറ്റൊന്ന്. 100 കോടി മുതല്‍ മുടക്കിയുള്ള പദ്ധതിയുടെ നിര്‍മ്മാണോദ്്ഘാടനം കഴിഞ്ഞു.

പ്രീതി കുളങ്ങരയില്‍ 8 കോടി മുടക്കി കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയം ഉയരുന്നു. തീരദേശ റോഡുകളുടെ നിര്‍മ്മാണം കെഎസ്ഡിപി ഓം കോളജി പാര്‍ക്കിന്റെ നിര്‍മ്മാണം, ഹോം കോയുടെ നിര്‍മ്മാണം എന്നിവയും അതിവേഗം പുരോഗമിക്കുകയാണ്. കടലാക്രമണ ഭീതിയുള്ള മണ്ഡലത്തില്‍ ടെട്രാപോഡുകള്‍ ഉപയോഗിച്ചുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ചേര്‍ത്ത് 40 കോടിയുടെ പുലിമുട്ടുകളാണ് നിര്‍മ്മിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *