ആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്. ഇന്നലെ രാത്രി പറവൂര്‍ കിഴക്ക് ഇളയിടതുരുത്ത് പാടശേഖരത്തില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. വെള്ളക്കെട്ടില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ആലപ്പുഴയില്‍ കനത്തമഴ തുടരുകയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകളുടെ കൈവഴികളായ ജലാശയങ്ങളില്‍ ജലനിരപ്പ് അപകടനില കവിഞ്ഞു.














