ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്‍


ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്‍. സമരം ഹൈജാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും കാനം പറഞ്ഞു. സിപിഐഎം ജനങ്ങളുടെ കൂടെ സമരത്തിനൊപ്പം നില്‍ക്കും. ഖനനം നിര്‍ത്തിയതിന് ശേഷം ചര്‍ച്ച എന്നാണ് സമരക്കാരുടെ ആവശ്യം. സമരക്കാര്‍ കടുംപിടുത്തം പിടിക്കില്ല. നിയമസഭ സമിതിയുടെ ശുപാര്‍ശ കൂടെ പരിഗണിച്ച് രമ്യമായി പ്രശ്‌നം പരിഹരിക്കും. യുക്തമാണെന്ന സര്‍ക്കാരിന് തോന്നുന്ന സമയത്തു അതില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കും. കോംട്രസ്റ്റ് തൊഴിലാളികള്‍ക്ക് തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ കൊടുക്കാമെന്ന തീരുമാനം എല്‍ഡിഎഫിന്റെതെന്നും കാനം പറഞ്ഞു.




Sharing is Caring