ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലാല സ്വാത്തിലെ ജന്മനഗരിയില്‍

ഇസ്ളാമാബാദ്: താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായി ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ജന്മദേശമായ സ്വാത് താഴ്‌വരയിലെ മിംഗോറയിലെ വീട്ടിലെത്തി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സുഹൃത്തിനുമൊപ്പമാണ് മലാല എത്തിയത്. മലലായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വീട്ടിലേക്കുള്ള റോഡുകള്‍ എല്ലാം പൊലീസ് അടച്ചിരുന്നു. ഹെലികോപ്ടര്‍ മാര്‍ഗം സ്വാത്തിലെത്തിയ മലാല അവിടെ നിന്ന് റോഡ് മാര്‍ഗമാണ് മിംഗോറയിലെത്തിയത്. ഇന്നത്തെ ദിവസം മലാല അവിടെ ചെലവിടും.

ഇക്കഴിഞ്ഞ 29നാണ് മലലാ പാകിസ്ഥാനില്‍ മടങ്ങിയെത്തിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന് 2012 ലാണ് മലാലയ്ക്ക് നേരെ താലിബാന്‍ ആക്രമണമുണ്ടായത്. തുടര്‍ന്ന് ബ്രിട്ടനിലായിരുന്ന മലാല. പിതാവ് സിയാവുദ്ദീനും സഹോദരനുമൊപ്പമാണ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്ഥാനിലെത്തിയത്. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *