ആര്‍. ബാലകൃഷ്ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും


ആര്‍. ബാലകൃഷ്ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ക്യാബിനറ്റ് പദവി അടക്കമുളള ആനുകുല്യങ്ങളും ബാലകൃഷ്ണപിളളയ്ക്ക് ലഭിക്കും.


യുഡിഎഫ് മന്ത്രിസഭയുടെകാലത്തും പിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. പിന്നീട് യുഡിഎഫുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് പദവി രാജി വക്കുകയായിരുന്നു. തന്നാല്‍ കഴിയുന്ന വിധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring