തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന് സ്ഥാനമൊഴിയുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയെയും അറിയിച്ചു.
ആഗസ്റ്റ് അവരെ ആണ് കാലവധി ഉള്ളപ്പോഴാണ് രാജി സന്നദ്ധത കാണിക്കുന്നത്. ഇവിടെ നിന്നും രക്തം സ്വീകരിച്ച രണ്ടു കുട്ടികള്‍ എച്ച്ഐവി ബാധിച്ചു മരിച്ചിരുന്നു. ഇതിന് പിന്നാലെ തിരുനല്‍വേലി സ്വദേശിയായ രോഗിക്ക് രക്തം മാറി നല്‍കിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായെന്ന് ആരോപണം നേരിടുമ്ബോഴാണിത്.

2013 ഡിസംബറിലാണ് ശസ്ത്രക്രിയക്ക് ശേഷം രക്തം ഗ്രൂപ്പ് മാറി നല്‍കിയത്. ശസ്ത്രക്രിയക്കുശേഷം അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന രോഗിയാണ് മരിച്ചത്. മരണത്തെക്കുറിച്ച് പതിവ് പോലെ ആഭ്യന്തര അന്വേഷണം നടത്തി . കുറ്റക്കാര്‍ക്കെതിരായ നടപടി വിശദീകരണം ചോദിക്കലിലും താക്കീതിലും ഒതുക്കി ആര്‍സിസി. ലാബ് ടെക്നീഷ്യന്, നഴ്സ് എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു കണ്ടെത്തിയത്.എന്നാല്‍, സ്ഥാനം ഒഴിയുന്നതിനെ കുറിച്ചു പ്രതികരിക്കാന്‍ ഡോ. പോള്‍ സെബാസ്റ്യന്‍ തയാറായില്ല.













