ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇനിമേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന തീരുമാനമെടുക്കുകയാണ് വേണ്ടത്: ശാരദക്കുട്ടി


കൊച്ചി: ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരു ഭക്തനും അങ്ങനെയുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഭക്തകള്‍ ആര്‍ത്തവമില്ലായ്മയെ അനുഗ്രഹമായി കാണണമെന്നും, ചികിത്സയ്‌ക്കൊന്നും പോകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


‘ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആര്‍ത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്,’ ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.




Sharing is Caring