ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി: രമേശ് ചെന്നിത്തല


പുറത്ത് വന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്ന് രമേശ് ചെന്നിത്തല. ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂിടക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.


പ്രകാശ് ജാവദേക്കാരെ കണ്ട ഇപിജയരാജന്‍റെ പദവി പോയെന്നും ഇവിടെ ആരുടെ പദവി ആണ് പോകേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണെന്നും പൂരം കലക്കി തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.


ഇരട്ട ചങ്കന് ഒരു ചങ്കു പോലും ഇല്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാവിനെ കണ്ടത്. സുരേഷ് ഗോപിയും ബിജെപിയും മറുപടി പറയണം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതു പറ്റുമോയെന്നും ചെന്നിത്തല ചോദിച്ചു. തൃശൂർ പൂരം അട്ടിമറിച്ചെന്ന ആരോപണത്തില് അന്വേഷണ റിപ്പോർട്ട്‌ പുറത്ത് വിടാൻ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു



Sharing is Caring