ആഭ്യന്തര സമിതി വേണമെന്ന് ആവശ്യം: ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്


കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി നല്‍കിയ ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന് വേണ്ടി രമ്യാ നമ്പീശനാണ് ഹര്‍ജി നല്‍കിയത്. താരസംഘടനയായ അമ്മയ്ക്കും ഹൈക്കോടതി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എല്ലാ ഹര്‍ജികളും ഒരുമിച്ച് പിന്നീട് കോടതി പരിഗണിക്കും.




Sharing is Caring