ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു; കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി


വയനാട്: ബത്തേരിയില്‍ ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ബലാല്‍സംഗം ചെയ്തതായി പരാതി. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോര്‍ജിന് എതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ജോര്‍ജിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പരാതിയെ തുടര്‍ന്ന് ഒ എം ജോര്‍ജ് ഒളിവിലാണ്.


പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം വാഗ്ദാനം ചെയ്തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. നഗ്നചിത്രങ്ങളടക്കം കാണിച്ച്‌ പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ പെണ്‍കുട്ടി വിളിച്ച്‌ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങള്‍ പോലുമറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു


ഒന്നരവര്‍ഷം ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പീഡനം തുടര്‍ന്നതിനാല്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്‍റെ സംരക്ഷണത്തിലാണ്. ഒ എം ജോര്‍ജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.



Sharing is Caring