അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം; കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രേ സി​പി​എം

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം കേ​ന്ദ്ര സ​ര്‍‌​ക്കാ​രും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം. സു​പ്രീംകോ​ടതി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റ് കാ​ര്യ​ങ്ങ​ള്‍ ന​ട​ത്ത​ട്ടെ​യെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി.

മ​ത​വി​കാ​രം ചൂ​ഷ​ണം ചെ​യ്യാ​നു​ള്ള ശ്ര​മം ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ലും അ​തി​നെ ചെ​റു​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. അ​യോ​ധ്യ​യി​ല്‍ ഈ ​മാ​സം അ​ഞ്ചി​ന് രാ​മ​ക്ഷേ​ത്ര​ത്തി​നു​ള്ള ഭൂ​മി പൂ​ജ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സി​പി​എ​മ്മി​ന്‍റെ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *