അ​മേ​ഠി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ചു

ല​ക്നോ: അ​മേ​ഠി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ചു. പ​ത്രി​ക ത​ള്ള​ണ​മെ​ന്ന ആ​വ​ശ്യം വ​ര​ണാ​ധി​കാ​രി ത​ള്ളി. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാം​ങ്മൂ​ല​ത്തി​ല്‍ ഗു​രു​ത​ര പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ധ്രു​വ് ലാ​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പ​ത്രി​ക വീ​ണ്ടും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.

ബ്രി​ട്ട​ന്‍ ആ​സ്ഥാ​ന​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​മ്ബ​നി​യു​ടെ രേ​ഖ​ക​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ധ്രു​വ് ലാ​ലി​ന്‍റെ ആ​രോ​പ​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത വ്യ​ക്ത​മാ​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പേ​ര് വ്യ​ത്യ​സ്ത​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *