അസാധാരണ സന്ദര്‍ഭത്തില്‍ വന്ന പ്രത്യേകതയാണ് ബെവ്‌ക്യൂ, ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് എക്സൈസ് മന്ത്രി


സംസ്ഥാനത്ത് മദ്യം ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനുള്ള സമയം രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെയും മദ്യ വില്‍പ്പനശാലകളുടെ സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയുമായിരിക്കുമെന്ന് എക്സൈസ് മന്ത്രി അറിയിച്ചു. നാളെ രാവിലെ 9 മണി മുതല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കും.


ഫെയര്‍കോഡ് കമ്ബനിക്ക് അമ്ബത് പൈസ വീതം കൊടുക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണ്. അമ്ബത് പൈസ ബീവറേജസ് കോര്‍പ്പറേഷന്‍ വഴി ഇതുമായി ബന്ധപ്പെട്ട് നാളെ വരുന്ന അനിബന്ധ ചെലവുകള്‍ക്ക് വേണ്ടിയാണ് മാറ്റിവയ്ക്കുന്നത്. സംസ്ഥാനത്തെ 576 ഹോട്ടലുകള്‍ നിബന്ധനകള്‍ പാലിച്ചുള്ള മദ്യവില്‍പ്പനയ്ക്ക് സമ്മതിച്ചിട്ടുണ്ട്. ബാറുകളള്‍ക്കോ ബീവറേജുകള്‍ക്ക് മുന്നില്‍ വരുന്ന ക്യൂവില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമെ പാടുള്ളൂ. ആരോഗ്യ വകുപ്പ് പറയുന്ന എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം. ഒരു ദിവസം ഒരാള്‍ മദ്യം ബുക്ക് ചെയ്താല്‍ പിന്നെ ആ നമ്ബറില്‍ നിന്ന് നാല് ദിവസം കഴിഞ്ഞ് മാത്രമെ പ്രസ്തുത നമ്ബറില്‍ നിന്ന് മദ്യം ബുക്ക് ചെയ്യാനാകൂവെന്നും എക്സൈസ് മന്ത്രി പറഞ്ഞു.




Sharing is Caring