അശ്ലീല ഉള്ളടക്കം ഉള്‍പ്പെടെയെുള്ള ആക്ഷേപകരമായ പരസ്യങ്ങള്‍ പ്രദർശിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 25ലധികം മൊബൈല്‍ ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ.ആപ്പുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കള്‍ക്ക് നിർദ്ദേശം നല്‍കി.
ALTT, ULLU, Big Shots ആപ്പ്, Desiflix, Boomex, Navarasa Lite, Gulab ആപ്പ്, Kangan ആപ്പ്, Bull ആപ്പ്, Jalva ആപ്പ്, Wow Entertainment, Look Entertainment, Hitprime, Feneo, ShowX, Sol Talkies, Adda TV, HotX VIP, Hulchul ആപ്പ്, MoodX, NeonX VIP, Fugi, Mojflix, Triflicks എന്നിവയാണ് പുതിയതായി നിരോധിച്ച ആപ്പുകളും വെബ്സൈറ്റുകളും.

2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67, സെക്ഷൻ 67A, 2023-ലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 294, 1986-ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധന) നിയമത്തിലെ സെക്ഷൻ 4 എന്നിവയുള്‍പ്പെടെ വിവിധ നിയമങ്ങളുടെ ലംഘനമാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുന്നതെന്ന് സർക്കാർ കണ്ടെത്തി.













