യുവേഫ ചാമ്ബ്യൻസ് ലീഗില്‍ 6 ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം വെറും 3 പോയിന്റുകള്‍ മാത്രം ഉണ്ടായിരുന്ന ബോഡോ/ഗ്ലിന്റ് എട്ട് മത്സരങ്ങള്‍ക്ക് ശേഷം 9 പോയിന്റ് നേടി 23 സ്ഥാനക്കാർ ആയി പ്ലെ ഓഫ് യോഗ്യത സ്വന്തമാക്കി.അവസാന 2 മത്സരങ്ങളില്‍ തോല്‍പ്പിച്ച എതിരാളികള്‍ ചില്ലറക്കാരല്ല എന്നറിയുമ്ബോള്‍ ആണ് ആദ്യമായി ചാമ്ബ്യൻസ് ലീഗ് കളിക്കുന്ന നോർവീജിയൻ ക്ലബിന്റെ നേട്ടത്തിന്റെ വില അറിയുക. കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം മൈതാനത്ത് 3-1 നു തോല്‍പ്പിച്ച അവർ ഇന്ന് അത്ലറ്റികോ മാഡ്രിഡിനെ എതിരാളികളുടെ സ്റ്റേഡിയത്തില്‍ ആണ് ഞെട്ടിച്ചത്.
സോർലോത്തിന്റെ ഗോളില്‍ മുന്നില്‍ എത്തിയ സ്പാനിഷ് വമ്ബന്മാരെ ഫെഡറിക്, കാസ്പർ ഹോഗ് എന്നിവർ ഗോളുകള്‍ക്ക് ആണ് നോർവീജിയൻ ടീം ഞെട്ടിച്ചത്. തോല്‍വിയോടെ 14 സ്ഥാനത്തേക്ക് വീണ അത്ലറ്റികോ മാഡ്രിഡും അവസാന പതിനാറില്‍ എത്താൻ പ്ലെ ഓഫ് കളിക്കണം. ന്യൂകാസ്റ്റില്‍ യുണൈറ്റഡിന് എതിരെ നിർണായക മത്സരത്തില്‍ സ്വന്തം മൈതാനത്ത് 1-1 നു സമനില വഴങ്ങിയ നിലവിലെ ജേതാക്കള്‍ ആയ പി.എസ്.ജിയും പ്ലെ ഓഫ് ക്ളിക്കേണ്ടി വരും. നാലാം മിനിറ്റില്‍ ഡംബേല പെനാല്‍ട്ടി പാഴാക്കിയ മത്സരത്തില്‍ എട്ടാം മിനിറ്റില്‍ വിറ്റീനയിലൂടെ പാരീസ് മുന്നില്‍ എത്തി.എന്നാല്‍ ജോ വില്ലോക്കിലൂടെ ന്യൂകാസ്റ്റില്‍ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്ബ് സമനില പിടിക്കുക ആയിരുന്നു. തുടർന്ന് ഇരു ടീമുകള്‍ക്കും വിജയഗോള്‍ കാണാൻ ആയില്ല.

11 മത് എത്തിയ പാരീസും 12 മത് എത്തിയ ന്യൂകാസ്റ്റിലും ഇതോടെ പ്ലെ ഓഫ് കളിക്കണം. ഡോർട്ട്മുണ്ടിനെ 2-0 തോല്‍പ്പിക്കാൻ ആയെങ്കിലും പത്താം സ്ഥാനത്ത് എത്തിയ ഇന്റർ മിലാനും ആദ്യ എട്ടില്‍ എത്താൻ ആയില്ല. 17 മത് എത്തിയ ഡോർട്ട്മുണ്ടിന് ഒപ്പം അവരും പ്ലെ ഓഫ് കളിക്കണം. 13 മത് എത്തിയ യുവന്റസ്, 15 മത് എത്തിയ അറ്റലാന്റ, 16 മത് ആയ ബയേർ ലെവർകുസൻ എന്നിവർക്കും പ്ലെ ഓഫ് കടമ്ബയാണ് മുന്നില്‍ ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമ്ബത് മുതല്‍ 24 വരെയുള്ള ടീമുകള്‍ തമ്മിലുള്ള പ്ലെ ഓഫില്‍ വിജയികള്‍ ആവുന്ന ടീമുകള്‍ ആണ് അവസാന പതിനാറില്‍ ഉള്ള നിലവില്‍ യോഗ്യത നേടിയ ടീമുകളെ നേരിടുക. ജനുവരി 30 നു ആയിരിക്കും പ്ലെ ഓഫ് മത്സരക്രമങ്ങള്‍ തീരുമാനിക്കപ്പെടുക.
ഒമ്ബത് മുതല്‍ 16 വരെയുള്ള 8 ടീമുകള്‍ സീഡഡ് ടീമുകളും 17 മുതല്‍ 24 വരെയുള്ള 8 ടീമുകള്‍ അണ്‍ സീഡഡ് ടീമുകളും ആയിരിക്കും. സീഡഡ് ടീമിന് ആയിരിക്കും രണ്ടാം പാദ മത്സരം തങ്ങളുടെ സ്റ്റേഡിയത്തില്‍ കളിക്കുക എന്ന ആനുകൂല്യം ലഭിക്കുക. ഫെബ്രുവരിയില്‍ ആണ് പ്ലെ ഓഫ് മത്സരങ്ങള്‍ നടക്കുക.













