അവസരം കിട്ടാത്തത് കൊണ്ടാണ് അഭിനയിക്കാതിരുന്നത്; ലൂക്കയുടെ വിജയത്തിനിടെ തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ


ലൂക്ക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ താരമൂല്യം കൂടിയിരിക്കുകയാണ് അഹാന കൃഷ്ണ. പകരം വയ്ക്കാനില്ലാത്ത അഭിനയമാണ് ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഹാനയും കാഴ്ചവച്ചതെന്ന് പ്രേക്ഷകര്‍ പറയുന്നു. ലൂക്കയുടെ വിശേഷങ്ങള്‍ പറയുന്നതിനിടെയാണ് എന്തുകൊണ്ട് സിനിമകളുടെ എണ്ണം കുറയുന്നു എന്ന് നടി വെളിപ്പെടുത്തിയത്. 2014 ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാനയുടെ തുടക്കം. പിന്നെ മൂന്ന് വര്‍ഷം കഴിഞ്ഞ് രാജീവ് രവിയുടെ തന്നെ ഞാന്‍ സ്റ്റീവ് ലോപ്പസ് വന്നു.അഭിനയം തന്നെയാണ് ഇനി കരിയര്‍ എന്നുറപ്പിച്ച സമയമായിരുന്നു അത്. സ്റ്റീവ് ലോപ്പസിന് ശേഷം ഫോണിന് വിശ്രമം ഉണ്ടാവില്ലെന്നും ധാരാളം അവസരം ലഭിയ്ക്കുമെന്നും കരുതി. എന്നാല്‍ എന്റെ ഫോണൊന്ന് അനങ്ങിയത് പോലുമില്ല. സ്റ്റീവ് ലോപ്പസില്‍ അഭിനയിക്കുമ്ബോള്‍ 18 വയസ്സായിരുന്നു അഹാനയ്ക്ക്.അവസരം ലഭിയ്ക്കാത്തത് കൊണ്ടു തന്നെയാണ് സിനിമയില്‍ പിന്നെ ഇല്ലാതിരുന്നത്. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഒരു സിനിമ വന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു. അത് വളരെ നല്ലൊരു അനുഭവമായി.ഒരു സുഹൃത്ത് വഴിയാണ് ലൂക്കയില്‍ അവസരം ലഭിച്ചത്. 2014 ല്‍ ആണ് ഈ സിനിമയുടെ കഥ കേട്ടത്. നിര്‍മാതാവിനെ കിട്ടാത്തത് കൊണ്ട് നീണ്ടു പോവുകയായിരുന്നു. 2017 ല്‍ സിനിമ പ്രഖ്യാപിച്ചു. അപ്പോഴേക്കും ടൊവിനോ തോമസ് ചില സിനിമകളുമായി തിരക്കിലായി- അഹാന പറഞ്ഞു




Sharing is Caring