അവതാരകയോടു മോശം പെരുമാറ്റം; ഡിവൈഎസ്പിക്കെതിരെ കേസ്


കൊല്ലത്തു നടന്ന ദേശീയ സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയായ വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ ഡിവൈഎസ്പി വിനയകുമാരന്‍ നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥിനിയുടെ രേഖാമൂലമുള്ള പരാതിയിലാണു നടപടി. കൊല്ലം അഞ്ചാലുമൂട് പൊലീസാണു കേസെടുത്തത്.
സമ്മേളനത്തില്‍ അവതാരകയായിരുന്ന ഡിഗ്രി വിദ്യാര്‍ഥിനി കൂടിയായ യുവതിയുടെ സീറ്റിനടുത്തു വന്നിരിക്കുകയും അപമര്യാദയായി പെരുമാറുകയും അനാവശ്യ കമന്റുകള്‍ നടത്തുകയും ചെയ്തെന്നാണു പരാതി. ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു മൊബൈല്‍ നമ്ബര്‍ കൈക്കലാക്കുകയും ചെയ്തു. ഡിവൈഎസ്പിയുടെ പെരുമാറ്റത്തില്‍ സഹികെട്ട വിദ്യാര്‍ഥിനി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി.പ്രകാശിനോടു പരാതിപ്പെട്ടു.




Sharing is Caring