അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്നു വീണു നൂറിലേറെ മരണം

അള്‍ജിയേഴ്‌സ്:ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണു നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അള്‍ജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം.

വിമാനത്തില്‍ 200 ലധികം യാത്രക്കാരുണ്ടായിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സൂചന. അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നു വീണത്. അപകടസ്ഥലത്തു നിന്ന് പുക ഉയരുന്നതിന്‍െ്‌റ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി 14 ആംബുലന്‍സുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നാലു വര്‍ഷം മുമ്ബ് അള്‍ജീരിയയില്‍ സമാനമായ അപകടത്തില്‍ 77 പേര്‍ മരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *