അര്‍ജന്റീനയെ തോല്‍പ്പിച്ച്‌ കോപ അമേരിക്ക കിരീടത്തിന് അരികെ ബ്രസീല്‍


കോപ്പ അമേരിക്ക വനിതാ കിരീടം ബ്രസീല്‍ ഏഴാം തവണ ഉയര്‍ത്തും എന്ന് ഏതാണ്ട് ഉറപ്പായി. ഫൈനല്‍ ഫേസില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതോടെ കിരീടം നേടാന്‍ അവസാന മത്സരത്തില്‍ ഒരു സമനില മതി എന്ന അവസ്ഥയിലായി ബ്രസീല്‍‌. ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനേ, തൈസ, ദെബിന എന്നിവരാണ് ബ്രസീലിനായി ഇന്ന് ഗോളുകള്‍ നേടിയത്.


ഗ്രൂപ്ല് ഘട്ടത്തിലും ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ചിലിയും കൊളന്‍ബിയയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ബ്രസീലിന്റെ ജയം 1 മത്സരം മാത്രം ശേഷിക്കെ ബ്രസീലിനെ 6 പോയന്റുനായി ഒന്നാമതെത്തിച്ചു. 3 പോയന്റുള്ള അര്‍ജന്റീനയാണ് രണ്ടാമത്. അവസാന മത്സരത്തില്‍ ബ്രസീല്‍ തോല്‍ക്കുകയും അര്‍ജന്റീന വന്‍ സ്കോറിന് വിജയിക്കുകയും ചെയ്താല്‍ മാത്രമെ കോപ അമേരിക്ക കിരീടം ബ്രസീലിന് കൈവിട്ടു പോവുകയുള്ളൂ




Sharing is Caring