അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കുംബ്ലെ ബെല്ലടിച്ചു, പാകിസ്താനെതിരായ ചരിത്ര നേട്ടത്തിന്റെ ഓർമയിലേക്ക്…


വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനുള്ള മണി മുഴക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കുംബ്ലെ മണി മുഴക്കുമ്പോള്‍ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) സെക്രട്ടറി അശോക് ശര്‍മയും ഒപ്പമുണ്ടായിരുന്നു.


ടെസ്റ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ എല്ലാ ദിവസവും കളിയുടെ തുടക്കം പ്രഖ്യാപിക്കുന്നതിന് വേണ്ടി സ്റ്റേഡിയത്തില്‍ മണി മുഴക്കുന്നത് പതിവാണ്. കളിക്കാര്‍ കളിക്കളത്തിലേക്ക് എത്തുന്നതിന് വേണ്ടി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് ഈ ആചാരം.


ഡല്‍ഹി സ്റ്റേഡിയത്തില്‍ കുംബ്ലെ ബെല്ലടിക്കാനെത്തിയതിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റെന്ന അത്ഭുതനേട്ടം കുംബ്ലെ സ്വന്തമാക്കിയത് ഇതേ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ്.



Sharing is Caring