അരുവിക്കര ഉപതിരഞ്ഞെടുപ്പ: വോട്ടെണ്ണല്‍ തുടങ്ങി


30-1435633606-sabarinathan: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ മുന്നില്‍. തൊളിക്കോട് പഞ്ചായത്ത് പിന്നിട്ട് വിതുരയാണ് ഇപ്പോള്‍ എണ്ണുന്നത്. തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോള്‍ ശബരിനാഥിന് 1422 വോട്ടിന്റെ ലീഡാണുണ്ടായിരുന്നത്.


എല്‍ ഡി എഫിന് മുന്‍തൂക്കമുള്ള വിതുരയിലും ശബരീനാഥന്‍ ലീഡ് ചെയ്യുന്നു. ആദ്യം എണ്ണിയ ആറ് പോസ്റ്റല്‍ വോട്ടുകളില്‍ നാലു വോട്ടുകള്‍ എം. വിജയകുമാറിനും രണ്ടെണ്ണം കെ.എസ്. ശബരിനാഥനും ലഭിച്ചു.


ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ ശക്തമായ മല്‍സരമാണ് കാഴ്ച വയ്ക്കുന്നത്. മൂന്നാം സ്ഥാനത്ത് വളരെ ശക്തമായ നിലയില്‍ തുടരുകയാണ് രാജഗോപാല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാറാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന് അനുകൂലമായ പഞ്ചായത്താണ് തൊളിക്കോട്. നോട്ടയ്ക്കും വ്യക്തമായ സ്ഥാനം നല്‍കുന്ന തിരഞ്ഞെടുപ്പാണ് ഇത്.



Sharing is Caring