അയോദ്ധ്യ വിഷയത്തില്‍ തങ്ങളുടെ ഇടപെടല്‍ ബി.ജെ.പി ഭയക്കുന്നുവെന്ന് ശിവസേന


അയോദ്ധ്യ: ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന മുഖപത്രം. രാമക്ഷേത്ര നിര്‍മ്മാണ വിഷയമാണ് ‘സാമ്‌ന’യുടെ എഡിറിറ്റോറില്‍ പേജ് ചോദ്യം ചെയ്‌തത്. രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനായുള്ള തീയതി അറിയിക്കാനും വിജ്ഞാപനം പുറപ്പെടുവിക്കാനും എന്തുകൊണ്ട് ബി.ജെ.പി.വെെകുന്നു എന്ന് എഡിറ്റോറിയല്‍ ചോദ്യം ചെയ്‌തു. ശിവസേന രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ ബി.ജെ.പി ഭയക്കുന്നുവെന്നും സാമ്‌നയില്‍ ശിവസേന കുറ്റപ്പെടുത്തുന്നു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോദ്ധ്യയില്‍ നടത്താനിരുന്ന റാലിക്ക് യു.പി സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് മുഖ പത്രത്തില്‍ വിമര്‍ശനം. നവംബര്‍ 25ന് താക്കറെ അയോദ്ധ്യയിലെത്തും. പുനെ ശിവ്നേരി കോട്ടയില്‍ നിന്ന് ശേഖരിച്ച മണ്ണും താക്കറെ അയോദ്ധ്യയിലേക്ക് കൊണ്ടുപോകും.


രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ‘ആദ്യം,ക്ഷേത്രം പിന്നെ സര്‍ക്കാര്‍’ എന്നതാണ് ശിവസേനയുടെ പുതിയ മുദ്രാവാക്യം. ഇത് ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിവെക്കുന്നില്ലെന്നും ശിവസേന പറയുന്നു. എന്നാല്‍,’ഇതൊരു വലിയ നാടകമാണെന്നും, ഇത്തരം നാടക ഭാഗങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.




Sharing is Caring