അയമോദകവും ആരോഗ്യവും തമ്മിലുള്ള ബന്ധം

ഔഷധ ഗുണങ്ങള്‍ ഏറെയുള്ള അയമോദകത്തിന്റെ ആയുര്‍വേദത്തിലെ സ്ഥാനം വളരെ പ്രധാനമാണ്. കാരകോപ്റ്റികം എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന അയമോദകം അതിന്റെ ആരോഗ്യഗുണങ്ങള്‍ കാരണമാണ് പ്രസിദ്ധി നേടിയത്. അഷ്ടചൂര്‍ണത്തിലെ ഒരു ചേരുവയായ അയമോദകം ആന്‍റി ഓക്സിഡന്റുകളാല്‍ സമ്ബന്നമാണ്. ഇത് ചര്‍മ്മസംരക്ഷണത്തിന് മികച്ചതുമാണ്.

അയണ്‍ അടങ്ങിയതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയും ക്ഷീണവുമകറ്റി ശരീരത്തിന്റെ ഉന്മേഷം നിലനിറുത്തുന്നു. ഫൈബര്‍ ദഹനപ്രക്രിയ സുഗമമാക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പകറ്റി തടി കുറയ്ക്കാനും സഹായിക്കുന്നു.

ഇതിലടങ്ങിയ തൈമോള്‍ അസിഡിറ്റി, ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായതിനാല്‍ അയമോദകം ഇട്ട് വെള്ളം കുടിക്കുന്നത് നല്ലതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *