ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ ഭർത്താവ് നോബിക്ക് ജാമ്യം നൽകരുതെന്ന് ഏറ്റുമാനൂർ പൊലീസ്. ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസ് റിപ്പോർട്ട് ഏറ്റുമാനൂർ കോടതിയിൽ സമർപ്പിച്ചു.
ജാമ്യത്തിൽ ഇറങ്ങിയാൽ പ്രതി തെളിവുകൾ നശിപ്പിക്കുമെന്നാണ് പൊലീസ് റിപ്പോർട്ട്.
ഷൈനി മരിച്ചതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബിയുടെ മൊഴി.

മദ്യലഹരിയിൽ നോബി ഷൈനിയോട് നടത്തിയ ഫോൺ സംഭാഷണമാണ് അമ്മയും മക്കളും ജീവനൊടുക്കാൻ കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. ഷൈനിയുടെ മൊബൈൽ ഫോൺ ഡിജിറ്റൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.













