അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്‍ടാവ് സ്ഥാനത്ത് നിന്ന് എച്ച്‌ ആര്‍ മക്മാസ്റ്ററിനെ പുറത്താക്കി

അമേരിക്ക: അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്‍ടാവ് സ്ഥാനത്ത് നിന്ന് എച്ച്‌ ആര്‍ മക്മാസ്റ്ററിനെ ട്രംപ് പുറത്താക്കി. ഐക്യരാഷ്‍ട്രസഭയിലെ മുന്‍ യുഎസ് അംബാസഡറായ ജോണ്‍ ബോള്‍ട്ടണായിരിക്കും പുതിയ എന്‍എസ്‌എ. അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷ ഉപദേഷ്‍ടാവാണ് ബോള്‍ട്ടണ്‍. വടക്കന്‍ കൊറിയക്കെതിരെയും ഇറാനെതിരെയും അമേരിക്ക സൈനിക ശക്തി പ്രയോഗിക്കണമെന്ന നിലപാട് സ്വീകരിച്ചയാളാണ് ജോണ്‍ ബോള്‍ട്ടണ്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *