അമിതാഭ് ബച്ചനും ഐശ്വര്യറായിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കള്ളപ്പണക്കാരുടെ പട്ടികയില്‍


പാനമയില്‍ കളളപ്പണ നിക്ഷേപമുളള അഞ്ഞൂറോളം ഇന്ത്യാക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട്, ഡി.എല്‍.എഫ് പ്രമോട്ടര്‍ കെ.പി സിങ് തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ പട്ടികയിലുണ്ട്. കളളപ്പണം വെളുപ്പിക്കുന്ന പാനമ ആസ്ഥാനമായ മൊസ്സാക് ഫൊന്‍സേക എന്ന സ്ഥാപനത്തിന്റെ ചോര്‍ന്ന രഹസ്യരേഖകളിലാണ് ഇവരുടെ പേരുകളുള്ളത്.
കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുന്ന സ്ഥാപനമാണ് മൊസ്സാക് ഫൊന്‍സേക.




Sharing is Caring