അഫ്‌ഗാനിസ്‌ഥാനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു


അഫ്‌ഗാനിസ്‌ഥാനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഹേല്‍മണ്ട്‌ പ്രവിശ്യയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടത്‌. താലിബാന്‍ നേതാവ്‌ മുല്ല അക്‌തര്‍ മന്‍സൂറിന്റെ അടുത്ത അനുയായി മുല്ല നസീറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലതാലിബാന്‍ പിടിച്ചെടുത്ത സാന്‍ഗിന്‍ പ്രദേശം തിരിച്ച്‌ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ആക്രമണം നടത്തിയത്‌.




Sharing is Caring