അഫ്ഗാനിസ്ഥാനില്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം. അന്താരാഷ്ട്ര സമയം ഇന്ന് പുലര്‍ച്ചെ 04.17ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.10 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെയും മൂന്ന് ദിവസത്തിനിടെയുള്ള മൂന്നാമത്തെയും ഭൂചലനമാണിത്. ഇന്നലെ റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഫൈസാബാദില്‍ അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ടും ഭൂചലനം സംഭവിച്ചിരുന്നു. ഇത് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലുണ്ടായ ഭൂകമ്ബത്തില്‍ 4,000 പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ തകരുകയും ചെയ്തിരുന്നു. 6.3 രേഖപ്പെടുത്തിയ ഈ ഭൂകമ്ബത്തിന്റെ പ്രകമ്ബനം ഹെറാതിനു ചുറ്റുമുള്ള മേഖലകളിലും അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെ തുടര്‍ ചലനങ്ങളുമുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *