അഫാൻ ആദ്യം കൊല്ലാൻ ലക്ഷ്യമിട്ടിരുന്നത്‌ ബന്ധുവായ പെൺകുട്ടിയെയെന്ന് സൂചന


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആദ്യം കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു പെൺകുട്ടിയെ ആയിരുന്നുവെന്ന് സൂചന. ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വർണം തട്ടിയെടുക്കാനായിരുന്നു പ്രതി ആദ്യം ലക്ഷ്യമിട്ടിരുന്നത്.പെൺകുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും നടന്നില്ല. കടമായി മാല വേണമെന്നും ക്ലാസ് കഴി‍ഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതിയെന്നും പറഞ്ഞിരുന്നു. എന്നാൽ കടം നൽകാൻ പറ്റില്ലെന്നറിയിച്ച് പെൺകുട്ടി ഒഴി‍‍ഞ്ഞു മാറുകയായിരുന്നു.


മാതാവ് ഷെമിയെക്കൊണ്ടും പെൺകുട്ടിയിൽനിന്ന് മാല വാങ്ങാൻ ശ്രമിച്ചെങ്കിലും അതും പരാജപ്പെട്ടു. തുടർന്നാണ് പിതൃമാതാവിലേക്കെത്തുന്നത്. കടബാധ്യത വർധിച്ചതോടെ പിതാവിന്റെ ബന്ധുക്കൾ തുടർച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നത് തന്നെ ചൊടിപ്പിച്ചിരുന്നുവെന്നും അഫാൻ പൊലീസിന് മൊഴി നൽകി.




Sharing is Caring