അപൂര്‍വ രോഗവിവരം പങ്കുവച്ച‌് ‘കലക്ടര്‍ ബ്രോ’


ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ കലക്ടര്‍ ബ്രോ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശാന്ത് ആര്‍ നായര്‍ ചികിത്സയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗത്തിന് ചികിത്സ തേടിയ വിവരം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്റെ മകള്‍ അമ്മു പകര്‍ത്തിയ ചിത്രത്തോടൊപ്പമാണ് വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.


അപൂര്‍വമാണെങ്കിലും തുടക്കത്തിലെ കണ്ടെത്തിയതിനാല്‍ രോഗത്തെക്കുറിച്ച്‌ ആശങ്കപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എംആര്‍ഐ ഉള്‍പ്പെടെ വിവിധ പരിശോധനകള്‍ നടത്തി. ഓരോ ദിവസവും ജീവിതം എന്തെങ്കിലുമൊക്കെ പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്ന് നമ്മള്‍ തിരിച്ചറിയുകയാണ്. മകളെടുത്ത ചിത്രങ്ങള്‍ മികച്ചതാണെന്നും രോഗിയുടെ ‘അയ്യോ പാവം’ എന്ന ഭാവം അതില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.


ഫോട്ടോഗ്രാഫര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. നിരവധിപേരാണ് എത്രയും വേഗം ചികിത്സകഴിഞ്ഞു തിരിച്ചുവരുന്നതിനായി ആശംസ നേര്‍ന്ന‌് ഇന്‍സ്റ്റഗ്രാമിലെത്തിയത്. കോഴിക്കോട് കലക്ടറായിരിക്കെയാണ് ‘കലക്ടര്‍ ബ്രോ’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത‌്.



Sharing is Caring