അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സെറീന


അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സെറീന. ‘സെറീന മികച്ച വനിതാ ടെന്നീസ് താരമാണ് എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് ഒപ്പം മത്സരിച്ചാല്‍ സെറീനയുടെ റാങ്ക് എഴുനൂറ് ആയിരിക്കും എന്ന് മാക്?എന്‍?റോ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പ്രതികരണവുമായി സെറീന രംഗത്തെത്തിയത്.


‘പ്രിയപ്പെട്ട ജോണ്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, ദയവു ചെയ്ത് എന്നെ കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയാതിരിക്കുക. നിങ്ങള്‍ പറഞ്ഞ റാങ്കിലുള്ള ആരുമായി ഞാന്‍ ഇതുവരെ കളിച്ചിട്ടില്ല. എനിക്ക് അതിനുള്ള സമയമില്ലതാനും. ഞാന്‍ ഗര്‍ഭിണിയാണ്. ദയവു ചെയ്ത് എന്നെയും എന്റെ സ്വകാര്യതയും മാനിക്കൂ’ എന്ന്! ട്വിറ്ററില്‍ സെറീന കുറിച്ചു.




Sharing is Caring