അന്‍പത്തി ഒന്‍പതാമത് സംസ്ഥാന സ്കൂള്‍ കായിക മേളയെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങി.കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയ ജില്ല.ഡിസംബര്‍ 5 മുതല്‍ 8 വരെ മെഡിക്കല്‍ കോളേജ് ഒളിമ്പിക് റഹ്മാന് സ്റ്റെഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് കായിക മാമാങ്കം നടക്കുക. 4 ദിവസം നീണ്ടു നില്ക്കുന്ന കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ ,സംസ്ഥാനത്തെ 2800 ഓളം കായിക പ്രതിഭകള്‍ കോഴിക്കോടെത്തും.നീണ്ട 23 വര്‍ഷത്തിന് ശേഷം കോഴിക്കോട്ടെത്തുന്ന കായിക മാമാങ്കം ചരിത്ര വിജയമാക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് സംഘാടക സമിതി.ഉദ്ഘാടന ദിനം ആകെ 18 ഫൈനലുകളാണ് നടക്കുക.രണ്ടാം ദിനത്തില്‍ 22 ഫൈനലുകളും 3,4 ദിവസങ്ങളില്‍ യഥാക്രമം 32,ഉം 23 ഉം ഫൈനലുകളും നടക്കും.മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ സാന്നിധ്യവും മേളയിലുണ്ടാകും.ചരിത്രത്തിലാധ്യമായ് ജേതാക്കളാകുന്ന ജില്ലക്ക് 101 പവന്റെ സ്വര്‍ണ്ണ കപ്പ് കൊണ്ട് പൊകാനാകുമെന്നതും മേളയെ ആകര്‍ഷകമാക്കുന്നുണ്ട്.













