അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം നടന്നു. മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മുണ്ടക്കയം വണ്ടമ്പതാലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറ് കണക്കിന് പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനല്‍ വൈക്കത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.













