അനുമതിയില്ലാതെ ആരുടേയും വീട്ടില്‍ സമരം ചെയ്യരുത്​- കെജ്​രിവാളിനോട്​ ഹൈകോടതി

ന്യൂഡല്‍ഹി​: ​ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ ലെഫ്​.ഗവര്‍ണറുടെ വസതിയില്‍ തുടരുന്ന കുത്തിയിരിപ്പ്​ സമരത്തിന്​ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. ആരാണ്​ ഇതിന്​ മുഖ്യമന്ത്രിക്ക്​ അനുമതി നല്‍കിയതെന്ന്​ കോടതി ചോദിച്ചു. കെജ്​രിവാളിന്റെ​ പ്രതിഷേധത്തെ സമരമെന്നു വിളിക്കാനാവില്ല. അനുമതിയില്ലാതെ ആരുടേയും ഒാഫീസിലോ വസതിയിലോ സമരം നടത്തരുത്​. കെജ്​രിവാള്‍ നടത്തുന്നത്​ സമരമാണെങ്കില്‍ പുറത്തിരുന്ന്​ ചെയ്യണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്​റ്റിസുമാരായ എ.കെ. ചൗള, നവീന്‍ ചൗള എന്നിവരടങ്ങിയ ബഞ്ചിന്റേതാണ്​ നിരീക്ഷണം. കെജ്​രിവാളിന്റെ​​ കുത്തിയിരിപ്പ്​ സമരത്തിനെതിരെയും ഐ.എ.എസ്​ ഒാഫീസര്‍മാരുടെ സമരത്തിനെതിരെയുമുള്ള രണ്ട്​ വ്യത്യസ്​ത ഹരജികളില്‍ വാദം കേള്‍ക്ക​െവയാണ്​ കോടതിയുടെ വിമര്‍ശനം. കേസില്‍ ഐ
.എ.എസ്​ അസോസിയേഷനെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു. ഇവരുടെ കൂടി വാദം കേട്ട ​ശേ
ഷമാകും അന്തിമ വിധി പുറപ്പെടുവിക്കുക​. വാദം കേള്‍ക്കുന്നത് കോടതി​ വെള്ളിയാഴ്​ചത്തേക്ക്​ മാറ്റി വെച്ചു.

െഎ.എ.എസ്​ ഉദ്യോഗസ്​ഥര്‍ തുടരുന്ന നിസഹകരണം പരിഹരിക്കണമെന്നാവശ്യ​െപ്പട്ട്​ കെജ്​രിവാള്‍ നടത്തുന്ന കുത്തിയിരിപ്പ്​ സമരം ഒമ്ബതാം ദിവസത്തേക്കു കടന്നിരിക്കുകയാണ്​. അദ്ദേഹത്തോടൊപ്പം നിരാഹാര സമരത്തിലിരുന്ന ഡല്‍ഹി ആരോഗ്യ വകുപ്പ്​ മന്ത്രി സത്യേന്ദര്‍ ജെയിനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

അതേ സമയം ആരും സമരം ചെയ്യുന്നില്ലെന്ന് അറിയിച്ച്‌​ െഎ.എ.എസ്​ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.​ സംസ്​ഥാനത്തെ ഐ.എ.എസ്​ ഒാഫീസര്‍മാര്‍ക്ക്​ സുരക്ഷ നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ക്ക്​ പിന്തുണ നല്‍കുന്നതായും അസോസിയേഷന്‍ ട്വിറ്റിലൂടെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *