റാഞ്ചി: മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം അറുത്ത മാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോ മീറ്ററോളം.ജാര്‍ഖണ്ഡിലെ സെരെകെല കര്സ്വാന് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്കൂളിന് സമീപത്ത് വെച്ചാണ് ഹരി ഹെംബ്രാം (26) എന്ന യുവാവ് അധ്യാപികയുടെ തല അറുത്ത് മാറ്റിയത്. നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും രക്ഷപ്പെടാനായി ഇയാള്‍ അറുത്തുമാറ്റിയ തലയുമായി അഞ്ച് കിലോമീറ്ററോളം അകലെ കാട്ടിലേക്ക് ഓടുകയായിരുന്നു. രണ്ട് മണിക്കൂറുകള്‍ക്കകം ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മാനസിക വൈകല്യമുള്ള ഹരി ഹെംബ്രാം സ്കൂളിന് സമീപത്ത് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സമയം സ്കൂളിലെത്തുകയും സുക്ര ഹെസ (30) എന്ന അധ്യാപികയെ വലിച്ചിഴച്ച് തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടു പോവുകയും അവിടെ വെച്ച് വാളുപയോഗിച്ച് അധ്യാപികയുടെ തലയറുക്കുകയുമായിരുന്നെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ രണ് വിജയ് സിംഗ് പറഞ്ഞു.
അറുത്തു മാറ്റിയ തലയുമായി നില്ക്കുന്ന ഇയാളെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാള് വീശിയതിനാല്‍ ആളുകള്‍ക്ക് അടുക്കാന്‍ സാധിച്ചില്ല.













