ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ചീക്കുവെന്ന ഇരട്ടപ്പേര് എല്ലാവര്‍ക്കും സുപരിചിതമാണല്ലോ. എങ്ങനെ ആ പേര് വന്നു. പ്രമുഖ ബോളിവുഡ് താരം ആമിര്‍ഖാനുമായി നടത്തിയ ടിവി ഷോയില്‍ കോഹ്ലി ആ രഹസ്യം ഒടുവില്‍ വെളിപ്പെടുത്തി.
അണ്ടര് 17 ടീമില്‍ കളിക്കുന്ന സമയത്ത് നടത്തിയ മുടിവെട്ടാണ് ചീക്കു എന്ന പേരിന് കാരണമായതെന്ന് കോഹ്ലി പറയുന്നു.
മുടി വെട്ടിയതോടെ തന്റെ ചെവി വലുതായി തോന്നി. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ള ചെവി കണ്ടതോടെ സഹതാരങ്ങള് കളിയാക്കി ചീക്കു എന്ന് വിളിക്കാന് തുടങ്ങി. ഇത് എം.എസ് ധോണിയാണ് ക്രിക്കറ്റ് ലോകത്ത് എത്തിച്ചതെന്നും കൊഹ്ലി പറഞ്ഞു. സ്റ്റംമ്പിന് പിറകില്‍ നിന്നുള്ള ധോണിയുടെ വിളി സറ്റംമ്പ് മൈക്കിലൂടെ പുറത്തുവരികയും ലോകം മുഴുവന്‍ അറിയുകയായിരുന്നെന്നും കോഹ്ലി പറഞ്ഞു.
കാമുകി അനുഷ്‌ക ശര്‍മയുമായുള്ള ബന്ധത്തെ കുറിച്ചും കോഹ്ലി തുറന്നു പറഞ്ഞു. അനുഷ്‌ക തന്നെ പരിഗണിക്കുകയും സത്യസന്ധയുമാണെന്നു പറഞ്ഞ കോഹ്ലി ഒരു കാര്യത്തില്‍ അനുഷ്‌കയോട് ദേഷ്യമുണ്ടെന്നു തുറന്നു പറയാനും മടിച്ചില്ല. അനുഷ്‌കയുടെ വൈകിയെത്തുന്ന സ്വഭാവമാണ് കോഹ്ലിക്കു ഇഷ്ടമല്ലാത്തത്. പരസ്പരം മനസിലാക്കിയ തങ്ങള്‍ ദീര്‍ഘകാലമായി ഒരുമിച്ചുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഒരു വ്യക്തി എന്ന നിലയില്‍ അനുഷ്‌ക തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കോഹ്ലി പറയുന്നു.
നിലവില്‍ ടി20യില്‍ ഓസ്‌ട്രേിലിയയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ നായകനാണ് വിരാട് കോഹ്ലി.













