അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം: അഞ്ച് പാക് സൈനികരെ വധിച്ചു; പുല്‍വാമയിലും ഏറ്റുമുട്ടല്‍


ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയുടെ വെടിവയ്പില്‍ അഞ്ച് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി വിവരം. അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പിന് ഇന്ത്യന്‍ സേന തിരിച്ചടി നല്‍കുകയായിരുന്നു. ഒരു പാക് സൈനിക പോസ്റ്റും ഇന്ത്യ തകര്‍ത്തു.


അതിനിടെ, പുല്‍വാമ ജില്ലയിലെ ത്രാല്‍ ഗ്രാമത്തിലും ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്നും വെടിയൊച്ചകള്‍ കേട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് നുഴഞ്ഞുകയറിയ മൂന്ന് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലാം വനമേഖലയിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്.




Sharing is Caring