അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഗര്‍ഭവതിയായ യുവതിയുടെ മ്യതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. അതിരമ്പുഴ ഐക്കരക്കുന്ന് അമ്മഞ്ചേരി റൂട്ടില്‍ പൈനയില്‍ ലൂക്കാ ജോസഫിന്റെ പുരയിടത്തിലാണ് മ്യതദേഹം കണ്ടെത്തിയത്. കൈപ്പുഴ സ്വദേശിനി യുടേതാണ് മൃതദേഹമെന്ന് പ്രാഥമിക നിഗമനം. ഇവര്‍ ഗര്‍ഭവതിയെന്നും പറയപ്പെടുന്നു.
രാവിലെ പുരയിടത്തില്‍ റബര്‍ വെട്ടാന്‍ വന്ന ടാപ്പിങ് തൊഴിലാളി തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി കുമാറാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വലിയ ചാക്കുകെട്ട് കണ്ടത്. കുമാര്‍ തെട്ടടുത്ത വീട്ടില്‍ വിവരം അറിയിച്ചു. അയല്‍ക്കാര്‍ ഇക്കാര്യം പഞ്ചായത്ത് മെമ്പറെയും, അദ്ദേഹം പൊലീസിനെയും അറിയിച്ചു. കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഏറ്റുമാനൂര്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.














