അതിരപ്പിളളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാവും പദ്ധതി നടപ്പാക്കുക. ഒരു തുള്ളി വെള്ളം പോലും പാഴാക്കികളയാന്‍ അനുവദിക്കില്ല. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കേന്ദ്ര ജലകമ്മിഷന്‍ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസും സി.പി.ഐയും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇ്ത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

അതിരപ്പിള്ളി പദ്ധതിയുടെ ഭാഗമായി ട്രാന്‍സ്‌ഫോമര്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.ഇ.ബി തുടക്കം കുറിച്ചതായി വൈദ്യുതി മന്ത്രി എം.എം മണി നിയമസഭയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *