അട്ടപ്പാടിയില്‍ കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന യുവാവ്‌ പനി ബാധിച്ച്‌ മരിച്ചു


പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് പനി ബാധിച്ച്‌ മരിച്ചു.ഷോളയാര്‍ വരംഗംപാടി സ്വദേശി കാര്‍ത്തിക് (23)ആണ് മരിച്ചത്. കഴിഞ്ഞ 29 നാണ് ഇയാള്‍ തമിഴ്നാട്ടില്‍നിന്നും കാട്ടിലൂടെ നടന്നെത്തിയത്.


രണ്ട് ദിവസം മുമ്ബ് പനി ബാധിച്ചപ്പോള്‍ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോവുന്നതിനിടെയാണ് മരണം. കാര്‍ത്തികിന് മഞ്ഞപ്പിത്തവും വൃക്കരോഗവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു


മൂന്ന് ആഴ്ച്ച മുന്‍പ് കോയമ്ബത്തൂരില്‍ ഒരു മരണാനന്തര ചടങ്ങുകളില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. കോയമ്ബത്തൂരില്‍ നിന്ന് ഏപ്രില്‍ 29 ന് വനത്തിലൂടെ നടന്നാണ് ഇയാള്‍ ഊരിലെത്തിയത്. കോവിഡ് പരിശോധന നടത്തിയ ശേഷമാകും മൃതദേഹം വിട്ടുകൊടുക്കുക.



Sharing is Caring