അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴ

വേനലിനു ആശ്വാസമായി അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്‌തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, മാര്‍ച്ച് 27 വരെ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെയുളള സമയത്താണ് ഇടിമിന്നലിന് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.അതിനാല്‍ ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. സാഹചര്യം മുന്‍നിര്‍ത്തി
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം പാലക്കാട് കല്ലടിക്കോട് മലയോര മേഖലയില്‍ മഴയും കാറ്റും മൂലം ഇന്നലെ റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണിരുന്നു . വൈദ്യുതിലൈനുകള്‍ക്ക് മേല്‍ മരക്കൊമ്ബ് വീണതിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് കൊടുംചൂടാണ്. ചില് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. കിണറുകളിലെല്ലാം വെള്ളം വറ്റിയ അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പലയിടത്തും ആളുകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *