അഞ്ഞൂറാം ടെസ്റ്റ് ആഘോഷമാക്കാനൊരുങ്ങി ടീം ഇന്ത്യ


ഇന്ത്യ പുതിയ ക്രിക്കറ്റ് സീസണ് തുടക്കം കുറിക്കുന്നത് കാണ്‍പുരിലെ പിച്ചിലാണ്. വ്യാഴാഴ്ച ന്യൂസീലന്‍ഡിനെതിരെ. മൂന്നു ടെസ്റ്റുകളുടെ പരമ്ബരയില്‍ ആദ്യത്തേതാണ് കാണ്‍പുരിലേത്. അതില്‍ ജയിച്ച്‌ തുടങ്ങാനുറച്ചാണ് നായകന്‍ വിരാട് കോലിയും സംഘവും.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിമര്‍ശനവും താക്കീതും ഏറ്റുവാങ്ങിയ ചരിത്രം കാണ്‍പുരിലെ ക്രിക്കറ്റ് പിച്ചിനുണ്ട്. 2008-ല്‍ ദക്ഷിണാഫ്രിക്ക പര്യടനത്തിനെത്തിയപ്പോള്‍ ആദ്യടെസ്റ്റ് തോറ്റ് പിന്നിലായ ഇന്ത്യക്ക് പിടിവള്ളിയായത് കാണ്‍പുരിലെ സ്പിന്‍ പിച്ചാണ്.
മൂന്നു ദിവസത്തിനകം ദക്ഷിണാഫ്രിക്കയെ തോല്പിച്ച്‌ അന്ന് പരമ്ബരയില്‍ ഇന്ത്യ തിരിച്ചുവന്നു. നിലവാരമില്ലാത്ത പിച്ച്‌ എന്ന ഐ.സി.സി.വിമര്‍ശം കാണ്‍പുരിനേല്പിച്ച പ്രഹരം ചെറുതല്ല. ഇന്ത്യ പുതിയ ക്രിക്കറ്റ് സീസണ് തുടക്കംകുറിക്കുന്നത് ഈ പിച്ചിലാണ്. വ്യാഴാഴ്ച ന്യൂസീലന്‍ഡിനെതിരെ. മൂന്നു ടെസ്റ്റുകളുടെ പരമ്ബരയില്‍ ആദ്യത്തേതാണ് കാണ്‍പുരിലേത്. അതില്‍ ജയിച്ച്‌ തുടങ്ങാനുറച്ചാണ് നായകന്‍ വിരാട് കോലിയും സംഘവും. 13 ടെസ്റ്റുകളാണ് സ്വന്തം നാട്ടില്‍ ഇന്ത്യ ഇക്കുറി കളിക്കുക.
കോലിയുടെ ടീം ഇന്ത്യയും കെയ്ന്‍ വില്യംസണിന്റെ കീഴില്‍ അണിനിരക്കുന്ന ന്യൂസീലന്‍ഡും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിന് യോജിച്ച ടീമിനെ ഒരുക്കിക്കഴിഞ്ഞു. ഇരുടീമുകളിലും മികച്ച സ്പിന്നര്‍മാരുണ്ട്. ഒപ്പം നല്ല ബാറ്റ്സ്മാന്മാരും. ടിം സൗത്തി പരിക്കേറ്റ് പുറത്തായെങ്കിലും പേസ് ബൗളിങ്ങില്‍ സമ്ബന്നമാണ് കിവികള്‍. ഇന്ത്യയും മികച്ച ഫാസ്റ്റ്ബൗളര്‍മാരുടെ സേവനം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല പോരാട്ടം മൂന്നു ടെസ്റ്റുകളടങ്ങുന്ന പരമ്ബരയില്‍ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.




Sharing is Caring