അഞ്ചാം ഘട്ടത്തിൽ പോളിംഗ് ഉയര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ, വോട്ട് ചെയ്തത് 62.15% വോട്ടര്‍മാര്‍. 2019 ൽ നടന്നതിലും അധികം വോട്ട് ഈ ഘട്ടത്തിൽ വോട്ടെടുപ്പിൽ രേഖപ്പെടുത്തി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലെ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടര്‍ ടേൺഔട്ട് ആപ്പിലാണ് രേഖപ്പെടുത്തിയത്. 2019 ൽ 61.82% വോട്ടാണ് ഈ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്തിമ കണക്കുകൾ ഇനിയും മാറാൻ സാധ്യതയുണ്ട്.

ജമ്മു കശ്മീരിൽ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലും വര്‍ധന രേഖപ്പെടുത്തി. ബാരാമുള്ളയിൽ 24 ശതമാനം വോട്ട് വര്‍ധിച്ചു. 34.3 ശതമാനമായിരുന്നു ഇവിടെ 2019 ലെ വോട്ട്. ഇക്കുറി ഇത് 59.1% ആയി ഉയര്‍ന്നു. വോട്ട് വര്‍ധിക്കപ്പെട്ടെങ്കിലും ജമ്മു കശ്മീരിൽ 2022 ലെ ഉത്തരവ് പ്രകാരം മണ്ഡല പുനര്‍നിര്‍ണയം നടന്നതിനാൽ ഇതിനെ താരതമ്യം ചെയ്യാൻ കഴിയാത്ത നിലയാണ്.

അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് 2019 ൽ ഉണ്ടായിരുന്നതിലും അധികമായി പോളിംഗ് ശതമാനം വര്‍ധിച്ചത്. ജമ്മു കശ്മീര്‍ (59.1%), ലഡാക്ക് (69.62), മഹാരാഷ്ട്ര (56.89%), ഒഡിഷ (73.11) എന്നിവിടങ്ങളിലാണ് ഇത്. പശ്ചിമ ബംഗാളിൽ 78.45 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിൽ 56.76 ശതമാനവും ജാര്‍ഖണ്ഡിൽ 63.02 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിൽ 58.02 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. ബംഗാൾ, ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി എന്നിവിടങ്ങളിൽ 2019 ൽ കുറവ് വോട്ടാണ് രേഖപ്പെടുത്തിയത്. വോട്ടിങ് നടന്ന തിങ്കളാഴ്ച അര്‍ധരാത്രി വരെയുള്ള കണക്കുകൾ പ്രകാരമുള്ളതാണ് ഈ വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *