അച്ഛനും മകനും ആദ്യമായി ഒരുമിച്ച്‌ സംവിധാനം നിര്‍വഹിക്കുന്ന ‘സുനാമി’ ചിത്രീകരണം പുനഃരാരംഭിച്ചു


കോവിഡ് ഭീതിയില്‍ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ആദ്യം ചിത്രീകരണം നിര്‍ത്തിവെച്ച മലയാള സിനിമയാണ് ‘സുനാമി’. മാര്‍ച്ച്‌ 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം തുടങ്ങുന്ന ആദ്യ മലയാള ചിത്രവും ഇപ്പോള്‍ സുനാമി തന്നെയാണ്. അച്ഛനും മകനും ആദ്യമായി ഒരുമിച്ച്‌ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. ലാല്‍ & ജൂനിയര്‍ സംവിധാനം നിര്‍വഹിക്കുന്ന ‘സുനാമി’.


എറണാകുളം കച്ചേരിപ്പടിയില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുകയുണ്ടായി. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത് ഇനി. ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലിന്റെ മരുമകന്‍ അലന്‍ ആന്റണിയാണ് നിര്‍വഹിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ 50 പേര്‍ മാത്രമാണ് ഷൂട്ടിങ്ങില്‍ പങ്കെടുതിരിക്കുന്നത്. തെര്‍മല്‍ സ്കാനര്‍, മാസ്കുകള്‍, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം ആരംഭിച്ചത്. ബാലു വര്‍ഗീസാണ് നായകന്‍. കൂടാതെ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.




Sharing is Caring