അക്രമസംഭവങ്ങളിൽ ഉത്തരവാദികളായവർക്ക് തക്ക ശിക്ഷ നൽകണം: ഷെയ്ഖ് ഹസീന


ബംഗ്ലാദേശിൽ കഴിഞ്ഞ മാസം നടന്ന അക്രമസംഭവങ്ങളിൽ ഉത്തരവാദികളൊയവർക്ക് തക്ക ശിക്ഷ നൽകണമെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ജൂലൈയിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധീ പേർ ആക്രമണങ്ങൾക്കിരയായി. ഭീകരാക്രമണത്തിന്റെ ഇരകളായി ജീവൻ നഷ്ടപ്പെട്ടുവരുടെ ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും ഹസീന വ്യക്തമാക്കി.


ആഗസ്റ്റ് 15ന് പിതാവ് ശൈഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ശൈഖ് ഹസീന നിലപാട് വ്യക്തമാക്കിയത്. ഹസീനയുടെ പ്രസ്താവന മകൻ സജീബ് വസീദ് ജോയ് ആണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിൽ താത്കാലിക് അഭയം തേടിയ ശേഷം ആദ്യമായാണ് ഹസീനയുടെ പ്രതികരണം പുറത്തുവരുന്നത്.




Sharing is Caring