അംബരീഷിന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്ന്: നഗരം ചുറ്റി വിലാപയാത്ര, ബെംഗളൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം


ബെംഗളൂരു: നടന്‍ അംബരീഷിന്റെ മൃതദേഹം കൊണ്ടുപോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ബെംഗളൂരു പോലീസ്.കടീവര സ്‌റ്റേഡിയം മുതല്‍ കന്‍ടീവര സ്റ്റുഡിയോ വരെ അംബരീഷിന്റെ മൃതദേഹം കൊണ്ടുപോകുന്ന വഴിയിലെ വാഹനങ്ങള്‍ ഒഴിവാക്കണമെന്ന് പൊതുജനത്തോട് പോലീസ ആവശ്യപ്പെട്ടു.ഇന്ന് 10 മണിയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് മറ്റ് റോഡുകള്‍ വഴി ഗതാഗതത്തിന് വഴിയൊരുക്കിയിട്ടുണ്ട്.


സുരേന്ദ്രനെ പുറത്തിറക്കില്ല; പോലീസില്‍ രഹസ്യനീക്കം, കേസുകള്‍ ഇനിയും ചുമത്തും, ജാമ്യമില്ലാവകുപ്പുകള്‍


ഹുഡ്‌സണ്‍ സര്‍ക്കിള്‍,ഉല്‍സൂര്‍ ഗെയിറ്റ് പോലീസ് സ്റ്റേഷന്‍,കെജി റോഡ്,മൈസൂര്‍ ബാങ്ക് സര്‍ക്കിള്‍,പാലസ് റോഡ്,സിഐഡി ജങ്ക്ഷന്‍,ബാസവേശ്വര സര്‍ക്കിള്‍,ഓള്‍ഡ് ഹൈ ഗ്രൗണ്ട് പോലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍,വിന്‍ഡ്‌സോര്‍ മാനോര്‍ ജങ്ഷന്‍,കാവേരി തിയേറ്റര്‍ ജങ്ക്ഷന്‍,ബശ്വാം സര്‍ക്കിള്‍,സന്‍കെ റോഡ്,മരാമ്മ സര്‍ക്കിള്‍,ഭെല്‍,യെശ്വന്ത്പൂര്‍ ഫ്‌ലൈയോവര്‍,മെട്രോ റൈറ്റ് ടേണ്‍,ആര്‍എംസി യാര്‍ഡ് പോലീസ് സ്‌റ്റേഷന്‍,ഗോരെഗൗണ്ടപാളയ ജങ്ഷന്‍,സിഎംടിഐ,എഫ്ടിഐ കാന്‍ടീവര സ്റ്റുഡിയോ എന്നിവയാണ് വിലാപയാത്ര കടന്നുപോകുന്ന വഴികള്‍.
സുമ്മനഹള്ളി ജംഗ്ഷനില്‍ നിന്നും ഗോരെഗൗണ്ടപാളയയിലേക്ക് പോകുന്ന ഹെവി മോട്ടോര്‍ വാഹനങ്ങള്‍ കാമാക്ഷിപാളയയ്ക്ക് സമീപം മാഗാടി ടോള്‍ ഗേറ്റ് വഴി കടന്നുപോകണം.ഗോരെഗൗണ്ടപാളയ ജംഗ്ഷന്‍ വഴി സുമ്മനഹള്ളി ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ ഗോരെഗൗണ്ടപാളയ ജംഗ്ഷന്‍ വഴി എംഇഐ ജംഗ്ഷന്‍-ആര്‍എംസി യാര്‍ഡ്-മാറപ്പനാപാളയ-സാന്‍ഡല്‍ സോപ്പ് ഫാക്ടറി സര്‍ക്കിള്‍ വഴി കടന്നുപോകണം.

സാന്‍കേയ് റോഡ് വഴി തുമകുരു കടന്നുപോകുന്ന വാഹനങ്ങള്‍ മെക്രി സര്‍ക്കിള്‍ ,സിവി രാമന്‍ റോഡ് സദാശിവങ്കാര പോലീസ് സ്‌റ്റേഷന്‍ ജഗ്ഷന്‍ ഭെല്‍ ജംഗ്ഷന്‍,ഗംഗമ്മ സര്‍ക്കിള്‍ വഴി തുമകുരു റോഡിലേക്ക കടക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.



Sharing is Caring